കോൺഗ്രസ് രണ്ടാം പട്ടിക പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ എം.ജെ(അഡ്വ സജി ജോസഫ് മൂലേച്ചാലിൽ )

തിരുവനന്തപുരം: കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്. 37 മണ്ഡലങ്ങളിലെ
സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. കണ്ണൂരിൽ കെ.സുധാകരന് സീറ്റില്ല. ടി.ഒ.
മോഹനനാണ് സ്ഥാനാർഥി. സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയെയും കണ്ണൂരിൽ
പരിഗണിച്ചില്ല. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്കും കോന്നിയിൽ അടൂർ
പ്രകാശിനും സീറ്റില്ല. പെരുമ്പാവൂരിൽ മനോജ് മൂത്തേടനാണ് സ്ഥാനാർഥി.
കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും.

സ്ഥാനാർഥികളും മണ്ഡലങ്ങളും 1.ഉദുമ–കെ.നീലകണ്ഠൻ 2.തൃക്കരിപ്പൂർ–സന്ദീപ് വാരിയർ 3. കല്യാശ്ശേരി–രാജീവൻ കാപ്പച്ചേരി 4. കണ്ണൂർ–ടി.ഒ. മോഹനൻ 5. മട്ടന്നൂർ–ചന്ദ്രൻ തില്ലങ്കേരി 6. പട്ടാമ്പി–ടി.പി.ഷാജി 7. ഷൊർണൂർ–പി.ഹരിഗോവിന്ദന്‍ 8. കുന്നംകുളം–അജയ് മോഹൻ 9. വടക്കാഞ്ചേരി–വൈശാഖ് നാരായണസ്വാമി 10. പെരുമ്പാവൂർ– മനോജ് മൂത്തേടൻ 11. വൈപ്പിൻ– ടോണി ചെമ്മണി 12. കൊച്ചി– മുഹമ്മദ് ഷിയാസ് 13. തൃപ്പൂണിത്തുറ– ദീപക് ജോയി 14. ദേവികുളം–എഫ്–രാജ 15. ഉടുമ്പൻചോല– സേനാപതി വേണു 16. ഇടുക്കി– റോയ് കെ. പൗലോസ് 17. പീരുമേട്– സിറിയക് തോമസ് 18. ഏറ്റുമാനൂർ–നാട്ടകം സുരേഷ് 19. കാഞ്ഞിരപ്പള്ളി– പ്രഫ. റോണി കെ.ബേബി 20. പൂഞ്ഞാർ– സെബാസ്റ്റ്യൻ എം.ജെ (അഡ്വ സജി ജോസഫ് മൂലേച്ചാലിൽ ) 21. ആലപ്പുഴ– എ.ഡി. തോമസ് 22. കായംകുളം – എം.ലിജു 23. ചെങ്ങന്നൂർ – എബി കുര്യാക്കോസ് 24. റാന്നി – പഴംകുളം മധു 25. ആറന്മുള – അബിൻ വർക്കി 26. കോന്നി – പ്രഫ. സതീഷ് കൊച്ചുപറമ്പിൽ 27. അടൂർ (എസ്.സി) –  ശാന്തകുമാർ 28. ചടയമംഗലം– എം.എം. നസീര്‍ 29. വര്‍ക്കല – വർക്കല കഹാർ 30. നെടുമങ്ങാട് – മീനാങ്കൽ കുമാർ 31. വാമനപുരം – സുധീർഷാ പാലോട് 32. കഴക്കൂട്ടം – ശരത്ചന്ദ്ര പ്രസാദ് 33. നേമം  – കെ.എസ് ശബരീനാഥന്‍ 34. അരുവിക്കര – വി.എസ് ശിവകുമാർ 35. പാറശാല – നെയ്യാറ്റിൻകര സനൽ 36. കാട്ടാക്കട – എം.ആർ ബൈജു 37. നെയ്യാറ്റിൻകര – എൻ.ശക്തൻ

ഈരാറ്റുപേട്ട പ്ലാശനാൽ സ്വദേശിയായ അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്) മൂലേച്ചാലിൽ പൂഞ്ഞാറിൽ യു.ഡി.എഫ് സ്ഥാനാർഥിപാലാ സെൻറ് തോമസ് കോളേജിൽ നിന്നും ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദം, പൂനെ സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ.എൽ.ബി, അതെ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റിൽ (എം.ബി.എ) ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളേജിൽ ചെയർമാൻ ആയി രാഷ്ട്രീയ, സാമൂഹ്യ രംഗത്തേക്ക് എത്തിയ സെബാസ്റ്റ്യൻ 25-ാം വയസ്സിൽ തലപ്പലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി. 10 വർഷം പഞ്ചായത്തിനെ നയിച്ചു.24 വർഷമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തലപ്പലം മണ്ഡലം പ്രസിഡന്റ്‌, കോട്ടയം ജില്ലയിലെ ആദ്യ ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡ് ബാങ്ക് ആയ തലപ്പലം സർവ്വീസ് സഹകരണ ബാങ്കിനെ 24 വർഷമായി നയിക്കുന്നു. 90 കാലഘട്ടത്തിൽ ഇടതു ശക്തി കേന്ദ്രം ആയിരുന്നു തലപ്പലത്ത് കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചത് സജിയുടെ നേതൃത്വപാടവമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!