മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

തിരുവനന്തപുര:∙ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പരപ്പനങ്ങാടി
ചെട്ടിപ്പടിയിൽ മാസപ്പിറ കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും
പെരുന്നാൾ വെള്ളിയാഴ്ചയാണ്.

ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയിൽ
മാസപ്പിറവി കണ്ടു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ
ദിനരാത്രങ്ങൾക്ക് ശേഷം ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ
ആഘോഷിക്കും. വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്.
പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും. പുത്തൻ
വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!