പാലാ :തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണത്തിരുന്നാൾ ദിനമായ ഇന്ന് രാവിലെ പാലാ കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു ജോസ് കെ മാണി . ജോസഫ് നാമധാരിയായ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിനും അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിനും മറ്റ് വൈദികർക്കും നാമ ഹേതുക തിരുനാളിന്റെ മംഗളങ്ങൾ അരമനയിലെത്തി ആശംസിച്ചു.
