കോൺഗ്രസിൽ സ്ഥാനാർത്ഥികൾ മാറി മറിയുന്നു ,അന്തം വിട്ട് അണികൾ ,കാഞ്ഞിരപ്പള്ളിയിൽ റോണി കെ ബേബി ,നാട്ടകം സുരേഷ് ഏറ്റുമാനൂരിൽ ,പൂഞ്ഞാറിൽ സജി തലപ്പലം എന്ന് സൂചന 

കോട്ടയം :എൽ ഡി എഫ് ,എൻ ഡി എ സ്ഥാനാർത്ഥികൾ പര്യടനം തുടരുമ്പോഴും യൂ ഡി എഫിലെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനത്തിലുണ്ടാക്കുന്ന  വൈകലും മാറ്റവും അണികളിൽ അങ്കലാപ്പ് സൃഷ്ടിക്കുകയാണ് .ഇന്നലെ വരെ പരിഗണനാ ലിസ്റ്റിലുള്ളവരല്ല നേരം വെളുത്തപ്പോൾ കേൾക്കുന്നത് .നാട്ടിൽ കഴിവുകെല്ലാവർ ഉള്ളപ്പോഴും എവിടുന്നൊക്കെയോ ആരുടെയൊക്കെയോ താല്പര്യങ്ങൾക്ക് കോൺഗ്രസ് നെത്ര്വതം വഴിമാറുകയാണെന്ന് കോൺഗ്രസ് അണികൾ തന്നെ പറഞ്ഞു തുടങ്ങി .ഇന്നലെ വരെ പറഞ്ഞുകേട്ട നാട്ടകം സുരേഷ് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഏറ്റുമാനൂരിലേക്ക് മാറിയതായാണ് വിവരം .കാഞ്ഞിരപ്പള്ളിയിൽ പ്രൊഫ് റോണി കെ ബേബി വരുമെന്നറിയുന്നു .ഈരാറ്റുപേട്ടയിലെ ഒരു വ്യവസായ ഗ്രൂപ്പിന്റെ നോമിനിയായി സജി തലപ്പലം പൂഞ്ഞാറിൽ കളം പിടിച്ചെന്ന് അറിയുന്നു ,ഇന്നലെ വരെ അലോഷ്യസ് സേവിയർ ,ടോമി കല്ലാനി എന്നിവരുടെ ഇവിടെ പരിഗണിച്ചതായിരുന്നു . ഇത്തരത്തിൽ പൂഞ്ഞാറിൽ നിരവധി നേതാക്കൾ ഉണ്ടായിട്ടും ചില താല്പര്യസംരക്ഷണത്തിനായി സ്ഥാനാർത്ഥികളെ കൊണ്ടുവരുന്നതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത് .

2 thoughts on “കോൺഗ്രസിൽ സ്ഥാനാർത്ഥികൾ മാറി മറിയുന്നു ,അന്തം വിട്ട് അണികൾ ,കാഞ്ഞിരപ്പള്ളിയിൽ റോണി കെ ബേബി ,നാട്ടകം സുരേഷ് ഏറ്റുമാനൂരിൽ ,പൂഞ്ഞാറിൽ സജി തലപ്പലം എന്ന് സൂചന 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!