വീട്ടിൽ വോട്ട്;  19നു മുൻപ് അപേക്ഷിക്കണം-അവസരം 85 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും

ജില്ലയിൽ വോട്ട് എണ്ണുക അഞ്ചു കേന്ദ്രങ്ങളിൽ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന
വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിലെത്തി വോട്ടു
രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോം (ഫോം 12 ഡി) വിതരണം തുടങ്ങി.
ബി.എൽ.ഒമാർ വഴിയാണ് വിതരണം. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 19നകം ബൂത്ത്
ലെവൽ ഓഫീസർക്ക് നൽകണം.അസന്നിഹിത വോട്ടർ(ആബ്‌സെന്റീ വോട്ടർ)വിഭാഗത്തിൽപ്പെടുത്തിയാണ്
85 വയസു പിന്നിട്ടവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ
തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പു കമ്മിഷൻ
ഒരുക്കിയിരിക്കുന്നത്. ഉപവരണാധികാരികൾ തയാറാക്കിയ സമയക്രമപ്രകാരം
വോട്ട് രേഖപ്പെടുത്തേണ്ട തീയതി വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. പ്രസ്തുത
പട്ടിക സ്ഥാനാർഥികൾക്കും ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാർക്കും മുൻകൂറായി
ലഭ്യമാക്കും.  രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ,
വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും
വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക. വോട്ടിങ്ങിന്റെ
രഹസ്യസ്വഭാവം നിലനിർത്തി വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പോളിംഗ് സംഘം
ഒരുക്കും. അസന്നിഹിത വോട്ടുകൾ രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ
ഉപവരണാധികാരികൾ അതതു ദിവസം വരണാധികാരി ചുമതലപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ്
നോഡൽ ഓഫീസറെ ഏൽപിച്ച് വോട്ടെണ്ണൽ ദിവസം വരെ ജില്ലാ ട്രഷറിയിൽ സൂക്ഷിക്കും.

കോട്ടയം: ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത് അഞ്ച്
കേന്ദ്രങ്ങളിൽ.  ഒൻപതിടങ്ങളിലായാണ് പോളിംഗ് സാമഗ്രികളുടെ വിതരണവും
സ്വീകരണവും. വോട്ടെണ്ണൽ കേന്ദ്രങ്ങൾ (ബ്രായ്ക്കറ്റിൽ നിയോജക മണ്ഡലങ്ങൾ)1- കാർമൽ പബ്ലിക് സ്‌കൂൾ പാലാ (പാലാ, കടുത്തുരുത്തി)2-ബസേലിയോസ് കോളജ്, കോട്ടയം (വൈക്കം)3-എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ കോട്ടയം (ഏറ്റുമാനൂർ, കോട്ടയം)4-എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശ്ശേരി (പുതുപ്പള്ളി, ചങ്ങനാശ്ശേരി)5-സെന്റ് ജോർജ് കോളജ് അരുവിത്തുറ (കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ)പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങൾ1-കാർമൽ പബ്ലിക് സ്‌കൂൾ പാലാ (പാലാ)2-സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ, പാലാ (കടുത്തുരുത്തി)3-സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ, വൈക്കം (വൈക്കം)4-സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴ (ഏറ്റുമാനൂർ)5-എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം (കോട്ടയം)6-ഡോൺബോസ്‌കോ സെൻട്രൽ സ്‌കൂൾ, പുതുപ്പള്ളി (പുതുപ്പള്ളി)7-എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശ്ശേരി (ചങ്ങനാശ്ശേരി)8-സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി (കാഞ്ഞിരപ്പള്ളി)9-സെന്റ് ജോർജ് കോളജ്, അരുവിത്തുറ (പൂഞ്ഞാർ)

2 thoughts on “വീട്ടിൽ വോട്ട്;  19നു മുൻപ് അപേക്ഷിക്കണം-അവസരം 85 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!