സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സിപിഐ പ്രഖ്യാപിച്ചു. 25 സ്ഥാനാർഥികളുടെ
പട്ടികയാണ്‌ തിരുവനന്തപുരത്ത്‌ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന
സെക്രട്ടറി ബിനോയ്‌ വിശ്വം പ്രഖ്യാപിച്ചത്. നിലവിൽ മന്ത്രിമാരായ നാലുപേരും
വീണ്ടും മത്സരരംഗത്തുണ്ട്‌. കെ രാജൻ ഒല്ലൂരിലും ജി ആർ അനിൽ നെടുമങ്ങാടും
പി പ്രസാദ്‌ ചേർത്തലയും ജെ ചിഞ്ചുറാണി ചടയമംഗലത്തും മത്സരിക്കും. തൃശൂരിൽ
കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ആലങ്കോട്‌ ലീലാകൃഷ്‌ണൻ മത്സരിക്കും. മറ്റ്‌ സ്ഥാനാർഥികൾ: കാഞ്ഞങ്ങാട്–ഗോവിന്ദൻ പള്ളിക്കാപ്പിൽനാദാപുരം– അഡ്വ പി വസന്തംഏറനാട്‌– ഷഫീർ കിഴിശ്ശേരി മഞ്ചേരി– വി എം മുസ്‌തഫ (സ്വതന്ത്രൻ) തിരൂരങ്ങാടി– അജിത്‌ കോളാടിപട്ടാമ്പി–മുഹമ്മദ് മുഹ്സിൻ മണ്ണാർക്കാട്‌– മൻസിൽ അബൂബക്കർ നാട്ടിക–ഗീത ഗോപി കയ്പമംഗലം –കെ കെ വത്സരാജ് കൊടുങ്ങല്ലൂർ– വി ആർ സുനിൽകുമാർപറവൂർ–ഇ ടി ടൈസൺ മൂവാറ്റുപുഴ–എൻ അരുൺ പീരുമേട് – കെ സലിം കുമാർ വൈക്കം–പി പ്രദീപ് ഹരിപ്പാട്– ടി ടി ജിസ്മോൻ അടൂർ–പ്രിജി കണ്ണൻ കരുനാഗപ്പള്ളി–എം എസ് താര പുനലൂർ–സി അജയ പ്രസാദ്‌ ചാത്തന്നൂർ–അഡ്വ. ആർ രാജേന്ദ്രൻ ചിറയിൻകീഴ്–മനോജ് ബി ഇടമന

One thought on “സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!