എരുമേലി : ഗ്രാമ പഞ്ചായത്ത് 2026 – 27 സമ്പത്തിക വര്‍ഷത്ത വികസന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം അവതരിപ്പിച്ചു. 87,18,32,312 രൂപ വരവും 85,56,24,070 രൂപ ചിലവും16208242 രൂപ മിച്ചവും ആണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് അമ്പിളി സജീവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിനു മറ്റക്കര, അഡ്വ.സൂര്യകല, പഞ്ചായത്ത് സ്റ്റാന്‍ന്റിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ നാസര്‍ പനച്ചി, ഷമീന ലത്തീഫ്, ബിനോയി, പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ബി മഞ്ജു, തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന് മൂന്ന് കോടി, പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അപകടാവസ്ഥയിലായ കെട്ടിടത്തിന്റെയും, മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും പുനർ നിർമാണത്തിന് 8 കോടി, ലൈഫ് ഭവന നിർമ്മാണ പദ്ധതികൾക്ക് 28 കോടി, അംഗൻവാടി പോഷക ആഹാരം വിതരണത്തിനായി 50 ലക്ഷം രൂപ, വനിതാ വികസന പദ്ധതികൾക്കായി 70 ലക്ഷം രൂപ മുതലായവയാണ് പ്രധാന പദ്ധതികൾ .

hiếp dâm người già