കാഞ്ഞിരപ്പള്ളി:അഡ്വ.സെബാസ്റ്റൻ കുളത്തുങ്കൽ എം എൽ എ നയിക്കുന്ന പുഞ്ഞാർ നിയോജക മണ്ഡല o എൽ ഡി എഫ് വികസന സന്ദേശ യാത്രയ്ക്ക് സമാപനമായി.
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് ഇടക്കുന്നത്ത് നിന്നുമാരംഭിച്ച ജാഥയ്ക്ക് പാറത്തോട്, മുണ്ടക്കയം, പുഞ്ചവയൽ എന്നിവിടങ്ങളിൽ വൻ വരവേല്പ് ലഭിച്ചു. പുഞ്ചവയലിൽ ചേർന്ന സമാപന സമ്മേളനം മുൻ നിയമസഭാംഗം ഇ എസ് ബിജിമോൾ ഉൽഘാടനം ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ മാനേജർ കെ രാജേഷ്, വൈസ് ക്യാപ്റ്റൻ എം ജി ശേഖരൻ, അഡ്വ.പി ഷാനവാസ്, ഷമീം അഹമ്മദ്, രമാ മോഹൻ, തങ്കമ്മ ജോർജുകുട്ടി,കെ എ സിയാദ്, പി കെ ബാലൻ, മാർട്ടിൽ തോമസ്, വി എം ഷാജഹാൻ, സി വി അനിൽകുമാർ, പി എസ് സുരേന്ദ്രൻ, എം ജി രാജു, പി കെ പ്രദീപ്, റജീനാ റഫീഖ്, അഡ്വ.സാജൻ കുന്നത്ത്, ജോസ് പഴയ തോട്ടം, ഡയസ് കോക്കസ്, ജോണിക്കുട്ടി മoത്തിൽ, പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ഷേർളി വ ർ ഗീസ്, കെ കെ ശശികുമാർ ,സലീം വാഴ മറ്റം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ചിത്രവിവരണം: അഡ്വ.സെബാസ്ത്യൻ കുളത്തുങ്കൽ എം എൽ എ നയിക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലം എൽ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഇടക്കുന്നത്ത് ലഭിച്ച വരവേല്പ്.




This post answered many of the questions I had. Thanks for sharing such a useful article.