ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള കെ-ടെറ്റ് പരീക്ഷയ്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 16 വരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് https://ktet.kerala.gov.in ലെ CANDIDATE LOGIN വഴി തിരുത്തലുകളും നടത്താം. അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാവരും ആപ്ലിക്കേഷൻ നമ്പറും ഐഡിയും നൽകി CANDIDATE LOGIN ചെയ്ത് നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT ലിങ്കിലൂടെ പരിശോധിക്കണം. നിർദ്ദിഷ മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുളള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താം.
