തിരുവനന്തപുരം: മാധ്യമപ്രവർത്തനത്തിന്‍റെ പ്രത്യേക സവിശേഷതമാനിക്കേണ്ടതാണെന്നും അതിനായി ക്രിയാത്മകമായി ഇപ്പെടുമെന്നും കേരളഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വർക്കിംഗ് ജേണലിസ്റ്റ് ആക്ട്പുനസ്ഥാപിക്കുക, ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്കേരള പത്രപ്രവർത്തക യൂണിയൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന കേരളത്തിലെമാധ്യമ പ്രവർത്തകർ ഒപ്പുവച്ച *ഭീമ ഹരജിയുടെ* കോപ്പി സ്വീകരിച്ച്സംസാരിക്കുകയായിരുന്നു ഗവർണർ. *ലേബർകോഡിന്‍റെ ഉദേശലക്ഷ്യങ്ങളെ നിരാകരിക്കുകയല്ല, മറിച്ച് മാധ്യമപ്രവർത്തനമേഖലയുടെ സവിശേഷതയെ അധികാരികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്*. *ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു.* കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാനസമിതിഅംഗം ബൈജു ബാപ്പുട്ടി എന്നിവർ പങ്കെടുത്തു.
