എരുമേലി :എരുമേലിയിൽ ചന്ദനക്കുടത്തിന്റെ പൂരംപെയ്തിറങ്ങിയ സന്ധ്യയാണ് കണ്ടുകൊണ്ടിരിക്കുന്നത് .മുമ്പെങ്കും ഉണ്ടാകാത്ത ജനക്കൂട്ടം ചന്ദനക്കുടരാവിനെ നെഞ്ചോടേറ്റിയ കാഴ്ചയാണ് കണ്ടത് . എരുമേലി ചന്ദനക്കുടം പൊതുസമ്മേളനം പള്ളി അങ്കണത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത്, ചന്ദനക്കുടം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു . മഹല്ലാ ജമാ അത്ത് പ്രസിഡന്റ്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ചു. നേരത്തെ ആന്റോ ആന്റണി എം പി അമ്പലപ്പുഴ പേട്ട സംഘവും എരുമേലി മഹല്ലാ ജമാ അത്തും മത-സാമുദായിക നേതാക്കളുമായുള്ള ചേർന്നുളള സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽഉദ്‌ഘാടനം ചെയ്തു . ജമാ അത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ് പൊതുസമ്മേളനത്തിന് സ്വാഗതമാശംസിച്ചു .അമ്പലപ്പുഴ സംഘം .സമൂഹപെരിയോൻ എൻ ഗോപാലകൃഷ്ണപിള്ള,സ്വാമി ആത്മദാസ് ,സ്വാമി ദത്താത്രേയ സ്വരൂപ് , അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,ജില്ലാ കളക്ടർ ചേതനകുമാർ മീണ ,ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ് ,ജില്ലാ പഞ്ചായത്ത് അംഗം ആശ ജോയി ,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ,എരുമേലി ഫൊറോനാ വികാരി റെവ ഫാ .വർഗീസ് പുതുപ്പറമ്പിൽ,ഉൾപ്പെടെ വിവിധ മത സമൂഹിക സാംസ്‌കാരിക ജന നേതാക്കൾ പ്രസംഗിച്ചു .മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് നാസർപനച്ചി , ജമാഅത്ത് സെക്രട്ടറി മിഥുലാജ് പുത്തൻവീട്, ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ, വൈസ്പ്രസിഡന്റ് സലീം കണ്ണങ്കര,ജോ.സെക്രട്ടറി നിഷാദ്, ചന്ദനക്കുടം കമ്മിറ്റി കൺവീനർ നൈസാം.പി.അഷറഫ് പുത്തൻവീട്, ഹക്കീംമാടത്താനി, അനസ് പുത്തൻ വീട്, ഷഹനാസ് മേക്കൽ, അബ്‌ദുൽ നാസർ ചക്കാലക്കൽ, മുഹമ്മദ് ഷിഫാസ് കിഴക്കേതിൽ, സി എ എം കരിം ,അൻസാരി പാടിക്കൽ എന്നിവർ നെത്ര്വതം നൽകി .ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് പുളിക്കൻ ,ബിനു മറ്റക്കര ,രവീന്ദ്രൻ എരുമേലി ,റജി അമ്പാറ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ ,വിവിധ സംഘടനകൾ ,വകുപ്പുകൾ എന്നിവർ ചന്ദനക്കുടാ ഘോഷയാത്രയെ സ്വീകരിച്ചു .നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ. ചെണ്ടമേളം, ശിങ്കാരിമേളം, ജിണ്ട് കാവടി നിലക്കാവടി തമ്പോലം പോപ്പർ ഇവൻ്റ് എന്നിവ ചന്ദനക്കുടത്തിന് മാറ്റുകൂട്ടി .ചന്ദനക്കുടം ഘോഷയാത്രയ്ക്ക് കൊച്ചമ്പലത്തിന് മുന്നിൽ പേട്ടക്കവലയിൽ ജില്ലാ ഭരണകൂടത്തിന്റെയും റവന്യു വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. വ്യാപാരി വ്യവസായി സംഘടനകളും പോലീസ്, ആരോഗ്യ, എക്സൈസ് വകുപ്പുകളും സ്വീകരണം നൽകി. രാജാപ്പടിയിൽ കെഎസ്ആർടിസി അധികൃതരും ഡ്രൈവേഴ്സ് യൂണിയനും കെഎസ്ഇബി സെക്ഷൻ ഓഫീസും നൽകിയ സ്വീകരണത്തിന് ശേഷം വലിയമ്പലത്തിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിച്ചു









