കാഞ്ഞിരപ്പള്ളി: കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രൂപത കലോത്സവം കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നാളെ നടക്കും. രാവിലെ ഒന്പതിന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന പ്രോഗ്രാം 9.30ന്റെ പ്രാർഥനാശുശ്രൂഷയ്ക്ക് ശേഷം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഡ്മിനിസ്ട്രേറ്റർ റവ.ഡോ. ജോസ് ചിറ്റടി ഉദ്ഘാടനം ചെയ്യും.
തുടർന്ന് ആറു വേദികളിലായി കലാമത്സരങ്ങൾ നടക്കും. രൂപതയിലെ 13 ഫൊറോനകളിൽനിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 520 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തിൽ വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും
