കെ പി സി സി കോട്ടയത്തിന്   പി എ സലീമും ജോസി സെബാസ്റ്റ്യനും അടക്കം    ആറ്  ജനറൽ സെക്രട്ടറിമാർ

കോട്ടയം :കെ പി സി സി പുനഃസംഘടന പട്ടികയിൽ കോട്ടയത്തുനിന്ന് അഡ്വ .പി എ സലിം ,ടോമി കല്ലാനി ,ഫിലിപ്പ് ജോസഫ് ,ജോസി സെബാസ്റ്റ്യൻ ,ഫിൽസൺ മാത്യൂസ് ,എന്നിവരും രണ്ടാമത് ഇറക്കിയ  തിരുത്തൽ ലിസ്റ്റിൽ മുൻ ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പും ഇടം നേടി .എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇറക്കിയ ആദ്യ ലിസ്റ്റിൽ പേരില്ലാതിരുന്ന ജോഷി ഫിലിപ്പിന്റെ പേര് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് മുന്പിറക്കിയ ലിസ്റ്റിലെ ക്ലറിക്കൽ പിഴവ് മൂലമാണ് ജോഷിയുടെ പേര് വിട്ടുപോയതെന്നു പറയുന്നു .

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്  അവസാന നിമിഷം വരെ പേര് ഉണ്ടായിരുന്ന അഡ്വ പി എ സലിം ആലപ്പുഴയിലെ എ എ ഷുക്കൂറിന്റെ വരവോടെ ജനറൽ സെക്രട്ടറിയായി തുടരേണ്ടി വരുകയായിരുന്നു .

ജോസഫ് വാഴക്കൻ ,തോമസ് കല്ലാടൻ എന്നിവർ ഒരു ലിസ്റ്റിലും ഇല്ലാത്തത് പ്രവർത്തകരിൽ കൗതുകം ഉയർത്തിയിട്ടുണ്ട് .

2 thoughts on “ കെ പി സി സി കോട്ടയത്തിന്   പി എ സലീമും ജോസി സെബാസ്റ്റ്യനും അടക്കം    ആറ്  ജനറൽ സെക്രട്ടറിമാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!