സ്വ​ർ​ണ​ത്തി​ൽ എ​ത്ര ബാ​ക്കി​യു​ണ്ട്: മു​ഖ്യ​മ​ന്ത്രി മി​ണ്ടു​ന്നി​ല്ല, സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം; പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ദു​രൂ​ഹ​ത നി​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്നും വി​ജ​യ് മ​ല്യ ന​ൽ​കി​യ 30 കി​ലോ സ്വ​ർ​ണ​ത്തി​ൽ എ​ത്ര ബാ​ക്കി​യു​ണ്ടെ​ന്ന് സ​ർ​ക്കാ​രും ദേ​വ​സ്വ​വും മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

ആ​ദ്യം കൊ​ണ്ട് പോ​യ സ്പോ​ൺ​സ​ർ ക​ള്ള​ത്ത​രം കാ​ണി​ച്ചു എ​ന്ന് ദേ​വ​സ്വ​ത്തി​ന് അ​റി​യാം. വീ​ണ്ടും അ​യാ​ളെ ത​ന്നെ വി​ളി​ച്ചു വ​രു​ത്തി. അ​യാ​ൾ ക​ള​വ് ന​ട​ത്തി​യി​ട്ടു​ണ്ട് എ​ന്ന് മ​ന​സി​ലാ​യെ​ങ്കി​ല്‍ പി​ന്നെ​ന്തി​ന് വീ​ണ്ടും വി​ളി​ച്ചു എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

സ്വ​ർ​ണം ഇ​വി​ടു​ന്ന് ത​ന്നെ അ​ടി​ച്ചു മാ​റ്റി. പി​ന്നീ​ട് ചെ​ന്നൈ​യി​ൽ എ​ത്തി​ച്ചു എ​ന്ന് ക​രു​തേ​ണ്ടി വ​രും. 2019 ല്‍ ​സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ടു എ​ന്ന് തെ​ളി​ഞ്ഞ​താ​ണ്. ദേ​വ​സ്വ​ത്തി​ന്‍റെ കൈ​യി​ല്‍ അ​തി​ന്‍റെ രേ​ഖ​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!