ഛത്തീ​സ്ഗ​ഡി​ൽ ഡാം ​ത​ക​ർ​ന്ന് നാ​ല് പേ​ർ മ​രി​ച്ചു; മൂ​ന്നു പേ​രെ കാ​ണാ​താ​യി

റാ​യ്പൂ​ർ : ഛത്തീ​സ്ഗ​ഡി​ലെ ബ​ൽ​റാം​പൂ​രി​ൽ ലൂ​ട്ടി ഡാ​മി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​രെ കാ​ണാ​താ​യി.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഡാം ​ത​ക​ർ​ന്ന​ത്. മ​രി​ച്ച​വ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. കാ​ണാ​താ​യ​വ​ർ​ക്ക് വേ​ണ്ടി തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്. ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ധ​നേ​ഷ്പൂ​ർ ഗ്രാ​മ​ത്തി​ൽ 1980ൽ ​നി​ർ​മി​ച്ച​താ​ണ് ത​ക​ർ​ന്ന ഡാം. ​പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ ഉ​ണ്ടാ​യി​രു​ന്നു. ത​ക​ർ​ന്ന ഡാ​മി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലും ക​ന​ത്ത നാ​ശം വി​ത​ച്ചു. അ​പ​ക​ട മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​യു​ട​ൻ പോ​ലീ​സു​ൾ​പ്പെ​ടെ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!