ഹൈദരാബാദ് : ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്)യിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പാർട്ടി വിട്ട് കെ. കവിത. എംഎല്‍സി സ്ഥാനവും രാജിവച്ചു.കഴിഞ്ഞ ദിവസമായിരുന്നു കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. അച്ചടക്കം ലംഘനം ചൂണ്ടികാണിച്ചായിരുന്നു നടപടി. ബിആര്‍എസില്‍ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ആഭ്യന്തര കലാപത്തിന് ഇടെയായിരുന്നു സസ്പെന്ഷന്.
ബിആര്‍എസ് നേതാക്കളായ ടി. ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് തനിക്കെതിരായ പാര്‍ട്ടി നടപടിയില്‍ പങ്കുണ്ടെന്നും കവിത പറഞ്ഞു. ഇരുവരും കവിതയുടെ ബന്ധുക്കള്‍ കൂടിയാണ്.