പത്തനംതിട്ട : ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം നാളെ നടക്കും. ചെറുകോൽ 712-ാം എൻ.എസ്.എസ് കരയോഗവും തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷനും സംയുക്തമായാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മ ഭദ്രദീപം തെളിയിക്കും. പൊതുസമ്മേളനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം വി.ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്രയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കും. മത്സര വള്ളംകളി സംഘാടക സമിതി ചെയർമാൻ പി.ആർ.രാജീവ് ഉദ്ഘാടനംചെയ്യും.