കാഞ്ഞിരപ്പള്ളി:മൂന്നര പതിറ്റാണ്ടിൻ്റെ ഇടവേളയ്ക്ക് ശേ ഷം കുന്നപ്പള്ളി തറവാടി ൻ്റെ വീട്ടുമുറ്റത്ത് കാളവണ്ടിയുടെ മണി ചിലങ്കയുടെ ശബ്ദമുയരും.
35 വർഷം മുമ്പുണ്ടായിരുന്ന കാളവണ്ടി സാധനങ്ങൾ കയറ്റിയിറക്കുവാനാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എത്തിയിരിക്കുന്ന പുതിയ കാള വണ്ടി ഇവൻ ജാനേജ്മെൻറ്റിൻ്റെ ഭാഗമായി വാടകയക്കു കൊടുക്കുവാ നാണ് പുതിയ കാള വണ്ടിയേയും കാളയേയും വാങ്ങിയിട്ടുള്ളത്.
ചേനപ്പാടി ഗ്രാമത്തിലെ പുറപ്പ കുന്ന പള്ളി വീട്ടിലെ മത്തായിക്കാണ് 35 വർഷം കാളവണ്ടിയുണ്ടായിരുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻ്റെ മക്കളായ തങ്കച്ചനും ബാബുവും ചേർന്നാണ് രണ്ടര ലക്ഷം രൂപ നൽകി ഇടുക്കി ജില്ലയിലെ
ചേറ്റു കുഴിയിൽ നിന്നും കാളവണ്ടി വാങ്ങിയത്. കാളയ്ക്ക് ഒന്നര ലക്ഷം രൂപ ഇതിനു പുറമേ നൽകി. വിവാഹം, വ്യാപാര സ്ഥാപനങ്ങളുടെ അനൗൺസ്മെൻറ്റ്, സാംസ്ക്കാ
രിക ഘോഷയാത്ര എന്നിവയ്ക്കു കാളവണ്ടി ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു.
പണ്ടുകാലത്ത് പല ചരക്ക് സാധനങ്ങളും തടിയും സിമൻറ്റു o ഒക്കെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കാള വണ്ടിക്ക് മിനിലോറി ഓട്ടോറിക്ഷാ എന്നിവയുടെ വരവോടു കൂടി ഓട്ടം ഇല്ലാതായതതോടെയാണ് കാളവണ്ടി യുഗം അവസാനിച്ചത്. പുത്തൻ തലമുറയ്ക്ക് അജ്ഞാതമായ കാളവണ്ടിയും കാളയും മണി മുഴക്കി ചേനപ്പാടി ഗ്രാമത്തിൽ എത്തിയത് ഏറെ കൗതുകമായി.
ചിത്രവിവരണം: പരിഷ്ക്കരിച്ച കാളവണ്ടി
