സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരള കണ്ണൂർ മലബാർ കാൻസർ സെന്ററുമായി ചേർന്ന് കീമോതെറാപ്പി നഴ്‌സിംഗ്, മെഡിക്കൽ സെക്രട്ടറി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 21. മെഡിക്കൽ സെക്രട്ടറി കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 6 മാസത്തെ പെയ്ഡ് ഇന്റേൺഷിപ്പിന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://asapkerala.gov.in/courses . ഫോൺ: 9495999741.