വായ്പകൾക്ക് പലിശ രഹിത മൊറട്ടോറിയം അനുവദിക്കണം :മോൻസ് ജോസഫ് എം .എൽ .എ

കോട്ടയം:കർഷകർ വിവിധ ധനകാര്യ സ്ഥപനങ്ങളിൽ നിന്നെടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ജപ്തി നടപടികൾ
2026 മാർച്ച്‌ 31 വരെ നിർത്തി വയ്ക്കണമെന്നും പലിശ രഹിത മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും കേരള കോൺഗ്രസ്‌ സംസ്ഥാന എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം .എൽ .എ ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതി ക്ഷോഭങ്ങളും ഉൽപ്പന്നങ്ങളുടെ വിലയിടിവും ഉത്പ്പാദന കുറവും മൂലം കർഷകർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ പ്പെട്ടിരിക്കുകയാണെന്ന് എം. എൽ.എ ചൂണ്ടിക്കാട്ടി.
വന്യമൃഗം ശല്യം പരിഹരിക്കുന്നതിന് യുദ്ധകാലാ ടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ വിവിധ പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ഈ അവഗണന തുടർന്നാൽ കേരള കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സമരങ്ങൾ ആരംഭിക്കുമെന്നും മോൻസ് ജോസഫ് കൂട്ടി ചേർത്തു……… ആഗസ്റ്റ് മാസത്തിൽ 14 ജില്ലാ യോഗങ്ങളും സെപ്തംബറിൽ നിയോജകമണ്ഡലം യോഗങ്ങളും കൂടുവാനും ഒക്ടോബർ ആദ്യവാരം സംസ്ഥാനപ്രതിനിധി സമ്മേളനം നടത്തുവാനും യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ്‌ വർഗീസ് വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറൽജോയി എബ്രഹാം എക്സ് .എം . പി, സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻമാരായ കെ. ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ എക്സ് എം.എൽ.എ. എന്നിവർ വിവിധ വിഷയങ്ങളവതരിപ്പിച്ചു. കേരള കർഷക യൂണിയൻ സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പനആ മുഖപ്രഭാഷണം നടത്തി.കേരളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ കോട്ടയം ജില്ലാ പ്രസിഡണ്ട്ജെയ്സൺ ജോസഫ്, സംസ്ഥാന ഉന്നതാധികാരസമിതിയംഗങ്ങളായ വി.ജെ. ലാലി, ജോയി ചെട്ടിശേരി, പോൾസൺ ജോസഫ് , കെ.എസ്.സി. സംസ്ഥാന പ്രസിഡണ്ട് ജോൺസ് ജോർജ് കുന്നപ്പള്ളിൽ കേരളാ കർഷക യൂണിയൻ സംസ്ഥാന ഭാരവാഹികളായനിതിൻ.സി. വടക്കൻ, കുഞ്ഞ് കളപ്പുര,ജെയിംസ് പതാരംചിറ, ജോയി.കെ.മാത്യൂ , സി.റ്റി തോമസ്, ആന്റച്ചൻ വെച്ചൂച്ചിറ, ഷാജൻ മാത്യു, ജോജോ തോമസ്, സണ്ണി തെങ്ങുംപള്ളി, ഗണേശ് പുലിയൂർ, ശ്യാംകുറ്റിയിൽ,ബേബിച്ചൻ കൊച്ചുകരൂർ, ആന്റണി ഓലിയപ്പുറം,സിബിച്ചൻ തറയിൽ , ജോസ് വഞ്ചിപ്പുര, കെ.എ തോമസ്, ജോണി അബ്രഹാം,ടോമി കാവാലം, ജോൺ വട്ടപ്പാറ, എം. വി ജോൺ , സജി തെക്കേക്കര , ജോൺ കെ.മാത്യുഎന്നിവർ പ്രസംഗിച്ചു…… കെ.റ്റി.തോമസ്, അനിയൻ കോളൂത്ര, ജോസ് തുടുമ്മേൽ, പി.ഡി. സണ്ണി പാലമറ്റം,ജിജി ആന്റണി, പി.പി. സൈമൺ, അനിയൻകുഞ്ഞ് വെട്ടിതുരുത്തേൽ , ,ജോബിൻ വാഴപ്പള്ളിൽ, ലാജി തോമസ്, എം.ജെ.രാജേന്ദ്രപ്രസാദ്, പി.വി.തോമസ്, അവിനേഷ്.കെ.വിശ്വംഭരൻ, എം.കെ.ജോസഫ്, ആർ. അശോകൻ, ജോർജ്കുട്ടി പൂതക്കുഴി , ജോയി ഇടത്തിനാൽ , ഔസേപ്പച്ചൻ മരങ്ങാട്ടു പള്ളി, പോൾ യോഹന്നാൻ, സാവിയോ അഗസ്റ്റ്യൻ, തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

One thought on “വായ്പകൾക്ക് പലിശ രഹിത മൊറട്ടോറിയം അനുവദിക്കണം :മോൻസ് ജോസഫ് എം .എൽ .എ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!