ന്യൂഡൽഹിയിലെ ‘കർത്തവ്യ ഭവൻ’ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു

പൊതുസേവനത്തോടുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയെ കർത്തവ്യ ഭവൻ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
കെട്ടിടസമുച്ചയ പരിസരത്ത് പ്രധാനമന്ത്രി തൈ നട്ടത് പരിസ്ഥിതി സൗഹൃദ നിർമ്മാണത്തെ എടുത്തു കാണിക്കുന്നു

ന്യൂഡൽഹി : 2025 ആഗസ്ത് 6
പൊതുസേവനത്തിനായുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും പ്രതീകമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർത്തവ്യ ഭവൻ രാഷ്ട്രത്തിന് സമർപ്പിച്ചു.

നയങ്ങളുടെയും പദ്ധതികളുടെയും വേഗത്തിലുള്ള നടപ്പാക്കലിന് മാത്രമല്ല, രാജ്യത്തിന്റെ വികസനത്തിന് പുതിയ ആക്കം നൽകാനും കർത്തവ്യ ഭവൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വികസിതവും സ്വാശ്രയവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാനുള്ള നമ്മുടെ പ്രതിബദ്ധതയെ കർത്തവ്യ ഭവൻ പ്രതിഫലിപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. കെട്ടിടം രൂപപ്പെടുത്തിയ നമ്മുടെ ശ്രമയോഗികളുടെ അക്ഷീണമായ കഠിനാധ്വാനത്തിനും ദൃഢനിശ്ചയത്തിനും രാഷ്ട്രം ഇന്ന് സാക്ഷ്യം വഹിച്ചു. അവരുമായി സംവദിക്കുമ്പോൾ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന് പൂർണ്ണ ശ്രദ്ധ നൽകിയാണ് കെട്ടിടം വികസിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങിനിടെ  പ്രധാനമന്ത്രി കർത്തവ്യ ഭവന്റെ പരിസരത്ത് ഒരു തൈയും നട്ടു.

‘എക്സ്’-ൽ കുറിച്ച  കുറിപ്പുകളുടെ  പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു ;

“कर्तव्य पथ पर कर्तव्य भवन जन-जन की सेवा के प्रति हमारे अटूट संकल्प और निरंतर प्रयासों का प्रतीक है। यह ना केवल हमारी नीतियों और योजनाओं को लोगों तक तेजी से पहुंचाने में मददगार बनने वाला है, बल्कि इससे देश के विकास को भी एक नई गति मिलेगी। अत्याधुनिक इंफ्रास्ट्रक्चर की मिसाल बने इस भवन को राष्ट्र को समर्पित कर बहुत ही गौरवान्वित हूं।”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!