കാഞ്ഞിരപ്പള്ളി: സിഎംസി അമലാ പ്രോവിന്‍സിലെ പാലമ്പ്ര സെന്‍റ് ജോസഫ് മഠാംഗമായ സിസ്റ്റർ ഫിലമിന്‍ ഗ്രെയ്‌സ് സിഎംസി (ഗ്രേസി – 77) അന്തരിച്ചു. സംസ്‌കാരം ഞായർ (6-7-25, )1.30 ന് പാലമ്പ്ര സിഎംസി മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് മൂന്നിന് പാലമ്പ്ര ഗത്‌സെമെന്‍ ആശ്രമ ദേവാലയത്തില്‍ മാര്‍ ജോസ് പുളിക്കലിന്‍റെ മുഖ്യകാര്‍മികത്വത്തിൽ. ഇളങ്ങുളം പാത്രപാങ്കല്‍ പരേതരായ ചാക്കോ-അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത ചങ്ങനാശേരി സെന്‍റ് ജോസഫ്, പാലമ്പ്ര മേരി ക്വീന്‍സ്, ചിറക്കടവ് മാര്‍ അപ്രേം, കാഞ്ഞിരപ്പള്ളി നല്ല സമറായന്‍ ആശ്രമം, പൊടിമറ്റം, പാലമ്പ്ര എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: മേരിക്കുട്ടി ജോസ് ഏറത്തേടത്ത് (കരിമ്പനക്കുളം), ലിസമ്മ മാത്യു മങ്ങാട്ട് (ചെറുവാണ്ടൂര്‍), ലില്ലിക്കുട്ടി ജോയി പറമുണ്ടയില്‍ (ചൂണ്ടച്ചേരി), ഷൈല മാത്യു വെള്ളിമൂഴയില്‍ (അന്ത്യാളം), ജോസ് ജേക്കബ് (ഇളങ്ങുളം), റെജി ജോഷി കോക്കാട്ട് (എലിക്കുളം), റ്റെസി ജോണ്‍ കണയിങ്കല്‍ (യുഎസ്എ), ബെറ്റ്‌സി ജോര്‍ജ് പള്ളിക്കുടിയില്‍ (ഓസ്‌ട്രേലിയ), പരേതരായ ഡോ. പി.സി. എബ്രാഹം (പൊന്‍കുന്നം), പി.സി. ജേക്കബ് (ഇളങ്ങുളം).
