കോട്ടയം: ശതാഭിഷിക്തനായ മുന്‍ മന്ത്രി പി.ജെ. ജോസഫിന് കോട്ടയം പൗരാവലി ഇന്ന് പൗരസ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ് 2.30ന് നാഗമ്പടം ഹോട്ടല്‍ സീസര്‍ പാലസ് ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടി.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷതവഹിക്കും. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, വൈക്കം വിശ്വന്, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മോന്‍സ് ജോസഫ് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ചലച്ചിത്രതാരം പ്രേം പ്രകാശ്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും.
പൗരാവലിയുടെ ഉപഹാരം ഗവര്‍ണര്‍ സമ്മാനിക്കും. പി.ജെ. ജോസഫ് മറുപടി പ്രസംഗം നടത്തും. പങ്കെടുക്കാനെത്തുന്നവര്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ഓഡിറ്റോറിയത്തില്‍ പ്രവേശിക്കണം.
