അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ നിന്നും ഒരാൾ രക്ഷപെട്ടു.
എക്കണോമിക്സ് ക്ലാസിൽ 11 എ സീറ്റിൽ ഇരുന്ന രമേശ് വിശ്വാസ് കുമാർ(38) ആണ് രക്ഷപെട്ടത്. രമേശ് വിശ്വാസിന്റെ മുഖത്തും ശരീരത്തിന്റെ ഭാഗങ്ങളിലും പരിക്കുകളുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹം വിമാനത്തിൽ നിന്ന് രക്ഷാപ്രവർത്തകരുടെ അടുക്കലേക്കും തുടർന്ന് ആശുപത്രിയിലേക്കും നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജനായ രമേശ് വിശ്വാസ്, ബന്ധുക്കളെ കാണാനാണ് ലണ്ടനിൽ നിന്നും ഇന്ത്യയിലെത്തിയത്.
നേരത്തെ, വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ ഉൾപ്പടെ 242 പേരും മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. ഇതിനിടെയാണ് ആശ്വാസ വാർത്ത പുറത്തുവന്നത്

You always deliver such valuable information — thank you!
Your ability to explain things simply is such a gift.