ചിങ്ങവനം:തൃശ്ശൂർ ജില്ലയിൽ മണ്ണാമംഗലം ഭാഗത്ത് തകിടിപ്പുറത്ത് വീട്ടിൽ ജോസഫ് മകൻ
ജോയ് ടി ജെ (50 വയസ്സ്) ആണ് അറസ്റ്റിൽ ആയത്.
ക്രിപ്റ്റോ കറൻസി ബിസിനസിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം ഉണ്ടാക്കി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചിങ്ങവനം പാത്താമുട്ടം സ്വദേശിയായ ആളിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ചിങ്ങവനം SHO വി എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സജി എം പി, സിപിഒ മാരായ റിങ്കു, പ്രിൻസ് അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.