എരുമേലി :സ്ഥലമേറ്റെടുക്കലിന് മുന്നോടിയായി സർവ്വേ പ്രവർത്തനങ്ങൾ നടത്തുന്നതിന് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി പ്രേദേശത്തെ സ്ഥലങ്ങളുടെ രേഖകൾ ശേഖരിച്ച് റവന്യു വകുപ്പ് .എരുമേലി തെക്ക് വില്ലേജിലെ രേഖകളാണ് ഇന്നലെ റവന്യു സർവ്വേ സംഘം ശേഹരിച്ചത് അഞ്ച് സർവ്വേയർമാർ ഉൾപ്പെട്ട സംഘമാണ് ഇതിനായി നെത്ര്വതം നൽകുന്നത് .അടുത്ത ദിവസം തന്നെ ഫീൽഡ് സർവ്വേ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു .എരുമേലി തെക്ക് , മണിമല വില്ലേജുകളിലെ 1039 .876 ഹെക്ടർ ഭൂമിയാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കുന്നത് .
