കൊച്ചി : സ്വർണവില 69,000 കടന്നു. പവന് ഒറ്റയടിക്ക് 1,480 രൂപയും ഗ്രാമിന് 185 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 69,960 രൂപയിലും ഗ്രാമിന് 8,745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ ഉയർന്ന് 7,200 രൂപയിലെത്തി.വ്യാഴാഴ്ചയും ഈ മാസം മൂന്നിനും രേഖപ്പെടുത്തിയ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയും എന്ന റിക്കാർഡാണ് ഇന്ന് കടപുഴകിയത്. 70,000 രൂപ എന്ന വമ്പൻ നാഴികക്കല്ലിലേക്ക് വെറും 40 രൂപയുടെ അകലം മാത്രമാണുള്ളത്. വ്യാഴാഴ്ച പവന് ഒറ്റയടിക്ക് 2,160 രൂപയും ബുധനാഴ്ച 520 രൂപയും വർധിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് പവനു 4,160 രൂപയും ഗ്രാമിന് 520 രൂപയുമാണ് ഉയർന്നത്.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.