ഭാവിയുടെ താരങ്ങൾക്ക് വിനോദ യാത്രയൊരുക്കി പൂഞ്ഞാർ എം എൽ എ യും ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റും

എരുമേലി :പൂഞ്ഞാർ എം എൽ എ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ   സൗജന്യ ഏകദിന പഠനവിനോദയാത്ര സംഘടിപ്പിച്ചു .ഫെബ്രുവരി ഒന്നാം തിയ്യതി ശനിയാഴ്ച രാവിലെ എരുമേലി ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ നിന്നും വിനോദയാത്ര ആരംഭിച്ചു .കോഴഞ്ചേരി സെൻറ്: തോമസ് കോളേജ്ജ് പ്രിൻസിപ്ൽ ഡോ : ജോർജ് കെ അലകസ് ഫ്ലാഗ് ഓഫ് ചെയ്തു  , എം എൽ എ സെബാസ്റ്റ്യൻ  കുളത്തുങ്കൽ, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ , Dr: ആൻസി ജോർജ് , റിട്ട:  സെൻ്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ , എം എൽ എ സർവ്വീസ് ആർമി ട്രസ്റ്റ് പ്രസിഡൻ്റ്  ബിനോ ജോൺ ചാലക്കുഴി ,തങ്കച്ചൻ കാരക്കാട് ,അജു മലയിൽ .അരുൺകുമാർ ,എന്നിവർ പ്രസംഗിച്ചു . എംഎൽഎ  ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് അംഗങ്ങളായ അധ്യാപകരും  മുഴുവൻ സമയം പങ്കെടുത്ത  വിനോദയാത്ര രാവിലെ ഏഴു  മണിയ്ക് പുറപ്പെട്ട് ഗവി, വള്ളക്കടവ് എന്നീ വനമേഖലകൾ സന്ദർശിച്ചു വൈകുന്നേരം ഏഴു  മണിക്ക് തിരികെ എത്തുന്ന രീതിയിലാണ്  ക്രമീകരിച്ചത്  . പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഫ്യൂച്ചർ സ്റ്റാർസ് പ്രൊജക്ടിൽ ഉൾപ്പെട്ടിട്ടുള്ള    ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും  ഒരു സ്കൂളിൽ നിന്നും രണ്ടു വിദ്യാർത്ഥികൾ (1 boy, 1 Girl ) എന്ന രീതിയിലാണ് പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മികച്ചുനിൽക്കുന്നവരും, പാരിസ്ഥിതിക, പ്രകൃതി പഠന കാര്യങ്ങളിൽ  തൽപരരായ കുട്ടികളെയാണ് പരിപാടിയിലേക്ക് തെരഞ്ഞെടുത്തത് . 
 ഫോട്ടോ ക്യാപ്ഷൻ :പൂഞ്ഞാർ
നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തിരിഞ്ഞെടുക്കപ്പെട്ട 100
വിദ്യാർത്ഥികളുടെ പരിതസ്ഥിതി പഠന വിനോദയാത്ര  കോഴഞ്ചേരി സെൻറ്: തോമസ്
കോളേജ്ജ് പ്രിൻസിപ്ൽ Dr: ജോർജ് കെ അലകസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു , എം എൽ എ
സെബാസ്റ്യൻ കുളത്തുങ്കൽ, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ , Dr: ആൻസി ജോർജ് ,
റിട്ട:  സെൻ്റ് ഡോമിനിക്സ് കോളേജ് പ്രിൻസിപ്പൽ , എം എൽ എ സർവ്വീസ് ആർമി
ട്രസ്റ്റ് പ്രസിഡൻ്റ്  ബിനോ ജോൺ ചാലക്കുഴി എന്നിവർ സമീപം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!