ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി ധന്‍ധാന്യ കൃഷി യോജന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.ഉത്പാദനം വര്‍ധിപ്പിക്കല്‍, വിള വൈവിധ്യവത്കരണം തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. 1.7 കോടി കര്‍ഷകര്‍ക്ക് ഇതുകൊണ്ട് നേട്ടമുണ്ടാകും. കാര്‍ഷികോത്പാദനം കുറവുള്ള മേഖലയ്ക്ക് ഇതിലൂടെ ധനസഹായം നല്‍കും.100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം ത്വരിതപ്പെടുത്തും. ചെറുകിട കര്‍ഷകര്‍ക്കും ഗ്രാമീണ യുവാക്കള്‍ക്കും പരിഗണന നല്‍കും.കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി ധന്‍ധാന്യ കൃഷി യോജന പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.ഉത്പാദനം വര്‍ധിപ്പിക്കല്‍, വിള വൈവിധ്യവത്കരണം തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. 1.7 കോടി കര്‍ഷകര്‍ക്ക് ഇതുകൊണ്ട് നേട്ടമുണ്ടാകും. കാര്‍ഷികോത്പാദനം കുറവുള്ള മേഖലയ്ക്ക് ഇതിലൂടെ ധനസഹായം നല്‍കും.100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം ത്വരിതപ്പെടുത്തും. ചെറുകിട കര്‍ഷകര്‍ക്കും ഗ്രാമീണ യുവാക്കള്‍ക്കും പരിഗണന നല്‍കും.