കരുവഞ്ചാൽ: ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിലും മാനവികതയിൽ അധിഷ്ഠിതമായ ജനക്ഷേമ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കുന്നതിലും കെ.എം മാണിയുടെ പങ്ക് വലുതാണെന്ന് എം. വിജിൻ എം.എൽ.എ അഭിപ്രായപ്പെട്ടു.കർഷക പെൻഷൻ, സാമൂഹിക ജലസേചന പദ്ധതി, വെളിച്ച വിപ്ലവം തുടങ്ങിയ വലിയ സാമൂഹിക മാറ്റങ്ങൾക്ക് കാരണമായ ജനക്ഷേപ പദ്ധതികൾ എല്ലാം കെ.എം മാണിയുടെ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളാണ്.സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുന്ന പദ്ധതികളുടെ സാന്നിധ്യമായിരുന്നു കെ.എം മാണിയുടെ ബഡ്ജറ്റുകളുടെ ഏറ്റവും വലിയ പ്രത്യേകത.പാവപ്പെട്ട രോഗികൾക്ക് പ്രയോജനം ലഭിച്ചിരുന്ന കാരുണ്യ പദ്ധതി കെ.എം മാണിക്ക് അഗതികളോടുള്ള മനോഭാവത്തിന്റെ സ്പർശമാണെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ കരുണയുടെ കയ്യൊപ്പ് എന്ന ആശയവുമായി നടത്തുന്ന കാരുണ്യദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കരുവഞ്ചാൽ ആശാഭവനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കരുവഞ്ചാൽ ലിറ്റിൽ ഫ്‌ളവർ ചർച്ച് വികാരി ഫാ. ജോസഫ് ഈനാച്ചേരി അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ,
സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റിയാനിമറ്റം,സിസ്റ്റർ മെൽബി തോമസ്,കെ ടി സുരേഷ് കുമാർ,സി ജെ ജോൺ,മോളി ജോസഫ്,ബിജു പുതുക്കള്ളി,അമൽ ജോയി കൊന്നക്കൽ,ഷോണി അറയ്ക്കൽ,സിബി പന്തപ്പാട്ട്, നോബിൻസ് ചെരിപുറം,രാജു ചെരിയൻകാല,ആലീസ് ജോസഫ്,ജെയിംസ് ഇമ്മാനുവേൽ, ജെയ്സൺ പല്ലാട്ട്, നോബി മറ്റക്കോട്ട് എന്നിവർ പ്രസംഗിച്ചു.

I’m not sure why but this blog is loading incredibly slow for
me. Is anyone else having this issue oor is it a issue on myy end?
I’ll check back latrer and see if the problem still exists. https://Gametwist.com