കോട്ടയം ജില്ലയിലെ മികച്ച പോലീസ്   സ്റ്റേഷനായി വൈക്കം,മികച്ച ഡി വൈ എസ് പി മാർക്കും ,എസ്.എച്ച്.ഓ മാർക്കും അവാർഡ്

കോട്ടയം :കോട്ടയം ജില്ലയിലെ
കഴിഞ്ഞവർഷം ഡിസംബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച
സ്റ്റേഷനായി വൈക്കം സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം
സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപെട്ട
കോട്ടയത്തെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി അനീഷ് കെ.ജി യും, വൈക്കം
സ്റ്റേഷനെ പ്രതിനിധീകരിച്ച് സ്റ്റേഷൻ എസ്.എച്ച്.ഓ സുകേഷ് .എസ് ജില്ലാ
പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി.
ജില്ലയിൽ മികച്ച സേവനം കാഴ്ചവച്ച സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺ
തോമസ് മേക്കാടൻ, നർകോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ്, ക്രൈംബ്രാഞ്ച്
ഡിവൈഎസ്പി സാജു വർഗീസ്, ഡിസിആർബി ഡിവൈഎസ്പി ജ്യോതികുമാർ.പി, ചങ്ങനാശ്ശേരി
ഡിവൈഎസ്പി എ.കെ വിശ്വനാഥൻ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ എം,
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഓ മാരായ ബി.വിനോദ്കുമാർ, ബിജു
ഇ.ഡി, അനിൽ ജോർജ്, ജയപ്രകാശ് വി.കെ, ടോംസൺ കെ.പി, ശ്യാംകുമാർ കെ.ജി,
ദിലീഷ്.ടി, റിച്ചാർഡ് വർഗീസ്, രാകേഷ് കുമാർ എം.ആർ, അഭിലാഷ് എം.ഡി,
വിപിൻചന്ദ്രൻ, പ്രശോഭ് കെ.കെ, അനൂപ് ജോസ്, അജേഷ് കുമാർ.എ, അഭിലാഷ്
കുമാർ.കെ,. മഹേഷ് കെ.എൽ, ജഗദീഷ് വി.ആർ, എസ്.ഐ മാരായ സജീർ ഇ.എം,
സന്ദീപ്.ജെ, സി.പി.ഓ മാരായ പ്രവീൺ വി.പി, രാജീവ് വി.ആർ തുടങ്ങിയ പോലീസ്
ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പോലീസ് ക്ലബ്ബിൽ വച്ച് നടന്ന
ചടങ്ങിൽ പ്രശംസാ പത്രം നൽകി. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള,
ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്.ഓ മാരും മറ്റു പോലീസ്
ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!