എല്ലാ പഞ്ചായത്തുകളിലും പൊതുകളിസ്ഥലം ഒരുക്കണം – അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.

കാഞ്ഞിരപ്പള്ളി : യുവജനങ്ങളുടെ സര്‍ഗ്ഗാല്‍മക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും, ലഹരിക്കടിമപ്പെടുന്ന യുവജനത്തെ രക്ഷിക്കുന്നതിനും പൊതു ഇടങ്ങളില്‍ ഒത്തുകൂടുകയും കലാ-കായിക അഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പൊതുകളിസ്ഥലങ്ങളും, വായനശാലകളും എല്ലാ പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ രൂപപ്പെടുത്തണമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കേരളോത്സവം – 2024 ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റ്റി.ജെ. മോഹനന്‍, ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാജന്‍ കുന്നത്ത്, ഡാനിജോസ്, ജോഷി മംഗലം, അനുഷിജു, രത്നമ്മ രവീന്ദ്രന്‍, ജൂബി അഷറഫ്, റ്റി.എസ്. കൃഷ്ണകുമാര്‍, പി.കെ. പ്രദീപ്, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ ഫൈസല്‍ എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!