യുവാക്കൾക്ക് പ്രസംഗമത്സരം

കോട്ടയം: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ
യുവജനങ്ങൾക്കായി ഡിസംബറിൽ കോഴിക്കോട് വെച്ചു യുവാക്കൾക്കായി പ്രസംഗ മത്സരം
സംഘടിപ്പിക്കുന്നു. വിജയികൾക്ക് 15,000, 10,000, 5000 രൂപ എന്നിങ്ങനെ
ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ലഭിക്കും. പങ്കെടുക്കാൻ
ആഗ്രഹിക്കുന്ന പതിനെട്ടിനും നാൽപതിനും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ
ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാനയുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), ഡിസംബർ 20ന് മുമ്പു നൽകണം. കൂടുതൽ വിവരങ്ങൾക്ക് കമ്മീഷനുമായിബന്ധപ്പെടുക. ഫോൺ, 8086987262, 0471-2308630)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!