വനിതാ വികസന കോർപറേഷനിലൂടെ വായ്പകൾ

കോട്ടയം: സംസ്ഥാന വനിതാ വികസന കോർപറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ
വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകൾ നൽകുന്നു.
നിശ്ചിതവരുമാനപരിധിയിലുള്ള പതിനെട്ടിനും 55 വയസിനും മധ്യേ പ്രായമുള്ള
തൊഴിൽരഹിതരായ വനിതകൾക്ക് 4-5 വർഷ തിരിച്ചടവ് കാലാവധിയിൽ 4-9% പലിശനിരക്കിൽ
ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ
നൽകുന്നത്. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസിനു 4-5% പലിശ
നിരക്കിൽ മൂന്നു കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിന് കീഴിലുള്ള
എസ്.എച്ച്.ജികൾക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. www.kswdc.org
 എന്ന വെബ്‌സൈറ്റിൽ നിന്നു ലഭിക്കുന്ന അപേക്ഷ കോട്ടയം ഓഫീസിൽ
സമർപ്പിക്കാം. നിശ്ചിത വരുമാന പരിധിയിലുള്ള പതിനാറിനും 32 വയസിനും മധ്യേ
പ്രായമുള്ള വനിതകൾക്ക് അഞ്ചുവർഷ തിരിച്ചടവ് കാലാവധിയിൽ 3-8% പലിശനിരക്കിൽ
ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വായ്പ
നൽകുന്നത്. അപേക്ഷകൾക്കും വിശദവിവരങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ:0481-2930323

15 thoughts on “വനിതാ വികസന കോർപറേഷനിലൂടെ വായ്പകൾ

  1. From the bottom of my heart, thank you for being a source of positivity and light in this sometimes dark and overwhelming world

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!