40 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി അ​ര​വി​ന്ദി (25)നെ​യാ​ണ് ചോ​റ്റി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 40 ഗ്രാം ​എം​ഡി​എം​എ പിടി​ച്ചെ​ടു​ത്തു.

ചോ​റ്റി ത്രി​വേ​ണി​യി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും ര​ണ്ടു മ​ക്ക​ളും ബ​ന്ധു​വും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ബ​ന്ധു​വാ​യ അ​ര​വി​ന്ദ് എ​റ​ണാ​കു​ള​ത്തു​നി​ന്നു വാ​ങ്ങി​യ എം​ഡി​എം​എ​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കും​വ​ഴി ചോ​റ്റി​യി​ൽ എ​ത്തി​യ​താ​യാ​ണു നി​ഗ​മ​നം.

ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടു​ന്ന​തി​നു​ള്ള എ​ക്സൈ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​യ ഡാ​ൻ​സാ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മു​മ്പും യു​വാ​വ് ഇ​വി​ടെ​യെ​ത്തി ല​ഹ​രി മ​രു​ന്ന് കൈ​മാ​റി​യി​ട്ടു​ണ്ടോ​യെ​ന്നും സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ചോ​റ്റി ത്രി​വേ​ണി​യി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബം ആ​ഭി​ചാ​ര​ക്രി​യ ചെ​യ്തു എ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. എ​ന്നാ​ൽ, ഇ​തി​നു​ള്ള തെ​ളി​വൊ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ല്ല. വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ല്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി ന​ട​ത്തി​യ പരി​ശോ​ധ​ന​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി, മു​ണ്ട​ക്ക​യം പോലീ​സും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

10 thoughts on “40 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

  1. Warm greetings to all casino enthusiasts!
    1xbet ng login registration online ensures that players can sign up and log in without delay. The intuitive interface guides you step by step. [url=1xbet-nigeria-registration-online.com]1xbet registration by phone number nigeria[/url]. Once your 1xbet Nigeria login registration is complete, you’ll have full access to sports, casino, and bonuses.
    For those who prefer traditional methods, 1xbet registration by phone number Nigeria is still a popular choice. Simply input your mobile number and follow the prompts. 1xbet login registration Nigeria supports quick verification through SMS.
    Avoid mistakes when doing 1xbet registration in Nigeria – http://www.1xbet-nigeria-registration-online.com
    Hoping you hit amazing grand wins !

  2. If you are going for best contents like I do, simply go to see this web page everyday for the reason that it offers feature contents, thanks

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!