തിരിവനന്തപുരം : സഹോദരിയുടെ മുന്നിൽ വച്ച് ഒൻപതുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മുത്തശ്ശിയുടെ കാമുകൻ വിക്രമനെ മരണം വരെ ഇരട്ട ജീവപര്യന്തത്തിനും കഠിനതടവിനും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്‌ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. ഇതേകുട്ടിയുടെ അനുജത്തിയായ ആറുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കഴിഞ്ഞയാഴ്ച ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഒരേ പ്രതിക്ക് രണ്ടു കേസുകളിൽ ഇരട്ടജീവപര്യന്തം കിട്ടുന്നത് അപൂർവമാണ്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണം. ഇത് കൂടാതെ 14 വർഷം കഠിനതടവും അനുഭവിക്കണം.2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികൾ അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു. അമ്മൂമ്മയേയും ഭർത്താവ് ഉപേക്ഷിച്ചതാണ്. പ്ര്രതിയുമായ അടുപ്പത്തിലായ ഇവർ ഒരുമിച്ച് താമസിക്കുകയായിരുന്നു. അമ്മൂമ്മ പുറത്തുപോകുന്ന സമയങ്ങളിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചിരുന്നത്. കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും കുട്ടികളുടെ മുന്നിൽ വച്ച് അമ്മൂമ്മയുമായി ശാരിരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇരുവരെയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പീഡിപ്പിക്കുമ്പോൾ കുട്ടികൾ പേടിച്ച് നിലവിളിക്കുമെങ്കിലും കതകച്ചിട്ടിരുന്നതിനാൽ ആരും കേട്ടില്ല. ഒരു ദിവസം കതകടയ്ക്കാതെ പീഡിപ്പിച്ചത് അയൽവാസി കണ്ടതാണ് സംഭവം പുറത്തറിയാൻ ഇടയായത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി. മംഗലപുരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ എ. അൻസാരി, കെ. പി. തോംസൺ, എച്ച്. എൽ. സജീഷ് എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
where can i buy legal steroids online
References:
buy steroids australia