സ്വയം വിജയിക്കാനും മറ്റുള്ളവരെ വിജയിപ്പിക്കാനും കർഷകർ ഒന്നിക്കണം :ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ.

മാവേലിക്കര :സ്വയം വിജയിക്കാനും മറ്റുള്ളവരെ വിജയിപ്പിക്കാനും കർഷകർ ഒന്നിച്ച് നില്ക്കണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ. ഇൻഫാം മാവേലിക്കര കാർഷിക ജില്ലയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റാരെയും  തോല്പിക്കാനോ പരാജയപ്പെടുത്താനോ അല്ല, സ്വയം നില നില്ക്കാനും, മറ്റുള്ളവർ നിലനിൽക്കാനും വേണ്ടിയാണ് കർഷകർ സംഘടിച്ച് നിൽക്കുന്നതെന്നും
ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. സംഘടിതമായി നിന്ന് കൊണ്ട് കർഷക സമൂഹത്തിന് എതിരായി വരുന്ന കാര്യങ്ങളെ പൊതു സമൂഹത്തിന് മുൻപിലും അധികാരികളുടെ മുൻപിലും എത്തിക്കുന്നതിന് സംഘടിത രൂപത്തിലും കർഷകർ ഒരുമിച്ച് നില്ക്കണം.ബഫർ സോൺ വിഷയത്തിലടക്കം മാറി ചിന്തിക്കാൻ സർക്കാരിനെയും, പൊതു സമൂഹത്തെയും പ്രേരിപ്പിച്ചത് ഇൻഫാമിൻ്റെ പ്രവർത്തനങ്ങളായിരുന്നു. കാർഷിക മേഖലയെ ബാധിക്കുന്ന നിരവധിയായ വിഷയങ്ങളെ പൊതു സമൂഹത്തിൻ്റെയും അധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരാനും, അത് പുനർവിചിന്തനം ചെയ്യിപ്പിക്കാനുംവേണ്ടിയുള്ള സംഘടനയാണ് ഇൻഫാമെന്നും ഫാദർ തോമസ് മറ്റമുണ്ടയിൽ കൂട്ടി ചേർത്തു.

കായംകുളം ചേതന ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കറ്റാനം ജില്ലാ വികാരി ഫാദർ ജോസ് വെൺമാലോട്ട് അധ്യക്ഷത വഹിച്ചു.ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാദർ ജോർജ് പൊട്ടയ്ക്കൽ., ചേതന ഡയറക്ടർ ഡോ.ഫ്രാൻസിസ് പ്ലാവറകുന്നിൽ, ഇൻഫാം മാവേലിക്കര കാർഷിക ജില്ല ഡയറക്ടർ,ഫാ. ഫിലിപ്പ് ജമ്മത്തുകളത്തിൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഇൻഫാം പതാക ഉയർത്തൽ ചടങ്ങും നടന്നു.ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിലാണ് പതാക ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!