ശക്തമായ ഡാന ചുഴലിക്കാറ്റിൽ ബംഗാളിൽ ഒരു മരണം

കൊല്‍ക്കത്ത : ശക്തമായ ഡാന ചുഴലിക്കാറ്റിൽ ബംഗാളിൽ ഒരു മരണം. ഈസ്റ്റ്‌ മിഡ്‌നാപൂരിലെ വെള്ളക്കെട്ടിൽ വീണാണ് ഒരാൾ മരിച്ചത്.വ്യാഴാഴ്ച രാത്രിയിലാണ് ഡാന തീരത്തെത്തിയത്, ഇതോടെ ഒഡീഷയും പശ്ചിമ ബംഗാളും നേരിയ നാശനഷ്ടങ്ങൾ നേരിട്ടു. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, പശ്ചിമ ബംഗാളിലെ നെതാജി സുബാസ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളവും ഭുവനേശ്വർ വിമാനത്താവളവും ഏതാനും മണിക്കൂറുകൾക്ക് മുമ്പ് പൂട്ടിയിരുന്നു.

അതേസമയം, കൊല്‍ക്കത്തയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ വടക്കന്‍ ഒഡീഷയിലെ ഭിതാര്‍കനികയ്ക്കും ധമ്രയ്ക്കും ഇടയില്‍ ആണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആകും കാറ്റിന്റെ വേഗത എന്നാണ് മുന്നറിയിപ്പ്.ഒഡിഷയിലെ ഭദ്രക്, ദമ്ര എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. അതിശക്തമായ കാറ്റില്‍ ദമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. രണ്ട് സംസ്ഥാനങ്ങളുടെയും സാഹചര്യം യഥാസമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളെയും പ്രത്യേകം മെഡിക്കല്‍ സംഘത്തെയും രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!