ഗോവ : 55-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുട പട്ടിക പ്രഖ്യാപിച്ചു. 25 ഫീച്ചർ സിനിമകളുടെയും 20 നോൺ-ഫീച്ചർ സിനിമകളുടെയും പട്ടികയാണ് പുറത്തുവിട്ടത്. ചലച്ചിത്രമേള നവംബർ 20 മുതൽ 28 വരെ നടക്കും. അഞ്ച് ഭാഷകളിലെ 384 ഫീച്ചർ ചലച്ചിത്രങ്ങളുടെ പട്ടികയിൽ നിന്നും തിരഞ്ഞെടുത്ത സിനിമകളാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുക. രൺദീപ് ഹൂഡ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ‘സ്വതന്ത്ര വീർ സവർക്കർ’ ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടനചിത്രമായി എത്തുന്നത്.
മലയാളത്തിൽ നിന്നും നാല് സിനിമകൾ ഇന്ത്യൻ പനോരമയിൽ ഇടം നേടിയിട്ടുണ്ട്. മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നിമിഷം കൂടിയാണിത്. പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടിലെ ‘ആടുജീവിതം’, മമ്മൂട്ടിയുടെ ‘ഭ്രമയുഗം’, ആസിഫ് അലിയുടെ ‘ലെവൽ ക്രോസ്’, ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നീ ചിത്രങ്ങളാണ് ഇടം നേടിയത്.അതേസമയം, നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള ചിത്രങ്ങളില്ല. ഇതിന് പുറമെ മഹാവതാർ നരസിംഹ, ആർട്ടിക്കിൾ 370, 12ത് ഫെയിൽ, ശ്രീകാന്ത്’, ജിഗർതണ്ട ഡബിൾ എക്‌സ് (തമിഴ്), ചിന്ന കഥ കാടു, കൽക്കി 2898 എഡി’ (തെലുങ്ക്) എന്നീ ചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. നടൻ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള 12 അംഗങ്ങളാണ് ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിലെ സിനിമകൾ തിരഞ്ഞെടുത്തത്.
Hi there! Do you know if they make any plugins to assist
with Search Engine Optimization? I’m trying to get my blog to rank for some targeted keywords but
I’m not seeing very good gains. If you know of any please share.
Cheers!
my web page; gates of olympus