എരുമേലി:കോൺഗ്രസ് നേതാവും എരുമേലി ഗ്രാമ പഞ്ചായത്ത് മെമ്പറും മഹല്ലാ മുസ്ലിം ജമാ അത്ത് പ്രസിഡന്റ്‌മായ നാസർ പനച്ചിയുടെ മാതാവ് എരുമേലി ചരളയിൽ പനച്ചിയിൽ കുഞ്ഞമ്മ ഹസ്സൻ (72) നിര്യാതയായി . കബറടക്കം 24-10-2024 വ്യാഴം രാവിലെ 11-ന് എരുമേലി മഹല്ലാ മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ . ഭർത്താവ്: പരേതനായ ഹസൻ റാവുത്തർ.പരേത എരുമേലി പ്ലാമൂട്ടിൽ (പറമ്പിൽ) കുടുംബാംഗമാണ് മറ്റു മക്കൾ : നസീമാ ബീവി, സീനാബീവി , സോഫിയ .
മരുമക്കൾ അബ്ദുൽ അസീസ് കോട്ടയം മണ്ണിൽ, സീനത്ത് നാസർ, ജമാലുദ്ദീൻ, ഷാജി ഇടക്കുന്നം