മു​ട്ടം: ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വി​നെ​ത്തു​ട​ർ​ന്നാണ് മു​ട്ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സ നിർത്തിവെക്കാനുള്ള സാഹചര്യം ഉണ്ടായത്. നാ​ല് ഡോ​ക്ട​ർ​മാ​രാ​ണ് ഇ​വി​ടെ ആ​വ​ശ്യ​മാ​യു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ പ്ര​സ​വാ​വ​ധി​യി​ലാ​ണ്. ഒ​രു ഡോ​ക്ട​റെ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റൊ​രാ​ൾ 11 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മെ​ഡി​ക്ക​ൽ ഓ​ഫി​സ​റാ​ണ്.മ​റ്റൊ​രു ഡോ​ക്ട​ർ അ​ന്താ​രാ​ഷ്ട്ര കോ​ച്ച് കൂ​ടി​യാ​യ​തി​നാ​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ഒ​രു ഡോ​ക്ട​റെ വ​ർ​ക്കി​ങ് അ​റേ​ഞ്ച്മെ​ന്‍റ്​ രീ​തി​യി​ൽ മു​ട്ട​ത്ത് നി​യ​മി​ച്ചി​ട്ടു​ണ്ട്.ദി​നം​പ്ര​തി 250 -300 രോ​ഗി​ക​ൾ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. ഒ​രു ഡോ​ക്ട​ർ​ത​ന്നെ നൂ​റി​ല​ധി​കം രോ​ഗി​ക​ളെ ഒ​രു ദി​വ​സം കാ​ണേ​ണ്ടി​വ​രു​ന്നു. ഇ​തു​മൂ​ലം ഡോ​ക്ട​ർ​മാ​രും രോ​ഗി​ക​ളും ഒ​രു​പോ​ലെ വ​ല​യു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here