മുട്ടം: ഡോക്ടർമാരുടെ കുറവിനെത്തുടർന്നാണ് മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ നിർത്തിവെക്കാനുള്ള സാഹചര്യം ഉണ്ടായത്. നാല് ഡോക്ടർമാരാണ് ഇവിടെ ആവശ്യമായുള്ളത്. ഇതിൽ ഒരാൾ പ്രസവാവധിയിലാണ്. ഒരു ഡോക്ടറെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാൾ 11 പഞ്ചായത്തുകളുടെ ചുമതലയുള്ള മെഡിക്കൽ ഓഫിസറാണ്.മറ്റൊരു ഡോക്ടർ അന്താരാഷ്ട്ര കോച്ച് കൂടിയായതിനാൽ വിവിധ പരിപാടികളിൽ പങ്കെടുക്കേണ്ടിവരുന്നുണ്ട്. ഒരു ഡോക്ടറെ വർക്കിങ് അറേഞ്ച്മെന്റ് രീതിയിൽ മുട്ടത്ത് നിയമിച്ചിട്ടുണ്ട്.ദിനംപ്രതി 250 -300 രോഗികൾ ഇവിടെ എത്തുന്നുണ്ട്. ഒരു ഡോക്ടർതന്നെ നൂറിലധികം രോഗികളെ ഒരു ദിവസം കാണേണ്ടിവരുന്നു. ഇതുമൂലം ഡോക്ടർമാരും രോഗികളും ഒരുപോലെ വലയുകയാണ്.