ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്‌​ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന് വി​ശി​ഷ്‌​ട സേ​വ​ന​ത്തി​ന് ര​ണ്ടു പേ​രും സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് 11 പേ​രു​മാ​ണ് മെ​ഡ​ലി​ന് അ​ർ​ഹ​രാ​യ​ത്.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മ​ഹി​പാ​ൽ യാ​ദ​വും എ​ഡി​ജി​പി ഗോ​പേ​ഷ് അ​ഗ​ർ​വാ​ളു​മാ​ണ് വി​ശി​ഷ്‌​ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ നേ​ടി​യ​ത് ഐ​ജി എ. ​അ​ക്ബ​ർ, റി​ട്ട. എ​സ്പി ആ​ർ.​ഡി. അ​ജി​ത്, എ​സ്പി വി.​ സു​നി​ൽ​കു​മാ​ർ, എ​എ​സ്പി വി. ​സു​ഗ​ത​ൻ, എ​സി​പി ഷീ​ൻ ത​റ​യി​ൽ, ഡി​വൈ​എ​സ്പി​മാ​രാ​യ സി.​കെ. സു​നി​ൽ​കു​മാ​ർ, എ​ൻ.​എ​സ്. സ​ലീ​ഷ്, ഇ​ൻ​സ്പെ​ക്‌​ട​ർ പി. ​ജ്യോ​തീ​ന്ദ്ര കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ എ.​കെ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ബി. ​സു​രേ​ന്ദ്ര​ൻ, എ​എ​സ്ഐ കെ. ​മി​നി എ​ന്നി​വ​ർ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി.

അ​ഗ്‌​നി​ശ​മ​ന വി​ഭാ​ഗ​ത്തി​ൽ വി​ശി​ഷ്‌​ട സേ​വ​ന​ത്തി​ന് എ​ഫ്. വി​ജ​യ​കു​മാ​റും സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് എ​സ്. അ​നി​ൽ​കു​മാ​ർ, എ​ൻ. ജി​ജി, പി. ​പ്ര​മോ​ദ്, പി.​എം. അ​നി​ൽ എ​ന്നി​വ​രും മെ​ഡ​ലി​ന് അ​ർ​ഹ​രാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here