ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് വിശിഷ്ട സേവനത്തിന് രണ്ടു പേരും സ്തുത്യർഹ സേവനത്തിന് 11 പേരുമാണ് മെഡലിന് അർഹരായത്.
എക്സൈസ് കമ്മീഷണർ മഹിപാൽ യാദവും എഡിജിപി ഗോപേഷ് അഗർവാളുമാണ് വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയത് ഐജി എ. അക്ബർ, റിട്ട. എസ്പി ആർ.ഡി. അജിത്, എസ്പി വി. സുനിൽകുമാർ, എഎസ്പി വി. സുഗതൻ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പിമാരായ സി.കെ. സുനിൽകുമാർ, എൻ.എസ്. സലീഷ്, ഇൻസ്പെക്ടർ പി. ജ്യോതീന്ദ്ര കുമാർ, സബ് ഇൻസ്പെക്ടർമാരായ എ.കെ. രാധാകൃഷ്ണപിള്ള, ബി. സുരേന്ദ്രൻ, എഎസ്ഐ കെ. മിനി എന്നിവർ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ സ്വന്തമാക്കി.
അഗ്നിശമന വിഭാഗത്തിൽ വിശിഷ്ട സേവനത്തിന് എഫ്. വിജയകുമാറും സ്തുത്യർഹ സേവനത്തിന് എസ്. അനിൽകുമാർ, എൻ. ജിജി, പി. പ്രമോദ്, പി.എം. അനിൽ എന്നിവരും മെഡലിന് അർഹരായി.