ന്യൂ​ഡ​ൽ​ഹി: മു​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്ക് പ​ദ്മ വി​ഭൂ​ഷ​ൺ പു​ര​സ്കാ​ര​വും ബി​ജെ​പി നേ​താ​വ് ഒ. ​രാ​ജ​ഗോ​പാ​ൽ, ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ സു​പ്രീം​കോ​ട​തി ജ​ഡ്ജി മ​ല​യാ​ളി എം. ​ഫാ​ത്തി​മാ ബീ​വി (മ​ര​ണാ​ന​ന്ത​രം) ഉ​ൾ​പ്പെ​ടെ 17 പേ​ർ​ക്ക് പ​ദ്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര​വും പ്ര​ഖ്യാ​പി​ച്ചു.

ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രാ​യ വൈ​ജ​യ​ന്തി​മാ​ല, ചി​ര​ഞ്ജീ​വി, ന​ർ​ത്ത​കി പ​ദ്മ സു​ബ്ര​ഹ്മ​ണ്യം, അ​ന്ത​രി​ച്ച സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ ബി​ന്ദേ​ശ്വ​ർ പ​ഥ​ക്ക് എ​ന്നി​വ​ർ​ക്കാ​ണ് പ​ദ്മ വി​ഭൂ​ഷ​ൺ പു​ര​സ്കാ​രം. ന​ട​ൻ മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, ഗാ​യി​ക ഉ​ഷാ ഉ​തു​പ്പ്, അ​ന്ത​രി​ച്ച ത​മി​ഴ് ന​ട​ൻ വി​ജ​യ​കാ​ന്ത്, സാ​ഹി​ത്യ​കാ​ര​ൻ കു​ന്ദ​ൻ വ്യാ​സ്, വ്യ​വ​സാ​യി സീ​താ​റാം ജി​ൻ​ഡാ​ൽ, തേ​ജ​സ് മ​ധു​സൂ​ദ​ൻ പ​ട്ടേ​ൽ, റാം ​നാ​യി​ക് ഉ​ൾ​പ്പെ​ടെ 17 പേ​ർ​ക്ക് പ​ദ്മ ഭൂ​ഷ​ൺ സ​മ്മാ​നി​ക്കും.

ക​ഥ​ക​ളി ആ​ചാ​ര്യ​ൻ സ​ദ​നം ബാ​ല​കൃ​ഷ്ണ​ൻ, തെ​യ്യം ക​ലാ​കാ​ര​ൻ ഇ.​പി. നാ​രാ​യ​ണ​ൻ, പ​ര​ന്പ​രാ​ഗ​ത നെ​ൽ​വി​ത്തു​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​ൻ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി സ​ത്യ​നാ​രാ​യ​ണ ബെ​ല, പി. ​ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് (മ​ര​ണാ​ന​ന്ത​രം), വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ മു​നി നാ​രാ​യ​ണ​പ്ര​സാ​ദ്, അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ബാ​യി ത​ന്പു​രാ​ട്ടി എ​ന്നീ ആ​റു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 110 പേ​ർ​ക്കു പ​ദ്മ​ശ്രീ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു.79കാ​ര​നാ​യ സ​ദ​നം പു​തി​യ​വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ 60 വ​ർ​ഷ​മാ​യി ക​ഥ​ക​ളി രം​ഗ​ത്തു​ണ്ട്. 25 രാ​ജ്യ​ങ്ങ​ളി​ലാ​യി വി​വി​ധ വേ​ദി​ക​ളി​ൽ ക​ഥ​ക​ളി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​റു പ​തി​റ്റാ​ണ്ടാ​യി തെ​യ്യം ക​ലാ​രം​ഗ​ത്തു​ള്ള ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണ​ൻ അ​ഞ്ചാം വ​യ​സു​മു​ത​ൽ തെ​യ്യം ക​ളി​ക്കു​ന്നു.രാ​ജ്യ​ത്തെ ആ​ദ്യ വ​നി​താ ആ​ന​പാ​പ്പാ​ൻ പാ​ർ​വ​തി ബ​റൂ​ഹ്, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗു​രു​വീ​ന്ദ​ർ സിം​ഗ്, ആ​ൻ​ഡ​മാ​നി​ൽ​നി​ന്നു​ള്ള ജൈ​വ​ക​ർ​ഷ​ക കെ. ​ചെ​ല്ല​മ്മാ​ൾ, ആ​ദി​വാ​സി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ദു​ഖു മാ​ജി, മ​ല്ല​ക്ക​ന്പ് കോ​ച്ച് ഉ​ദ​യ് വി​ശ്വ​നാ​ഥ് ദേ​ശ്പാ​ണ്ഡെ, ജ​ഗീ​ഷ​ർ യാ​ദ​വ്, ചാ​മി മു​ർ​മു, സ​ൻ​താ​ൻ​കി​മ, ഹേം​ച​ന്ദ് മാ​ഞ്ജി, യ​നൂം​ഗ് ജ​മോ​ഹ് ലീ​ഗോ, സോ​മ​ണ്ണ, സ​ർ​ബേ​ശ്വ​ർ ബ​സു​മ​ട്ടാ​രി, പ്രേ​മ ധ​ൻ​രാ​ജ്, യ​സ്ദി മ​നേ​ക്ഷ ഇ​റ്റാ​ലി​യ, ശാ​ന്തി​ദേ​വി പാ​സ്വാ​ൻ ആ​ൻ​ഡ് ശി​വ​പാ​സ്വാ​ൻ, ര​ത്നം ക​ഹാ​ർ, അ​ശോ​ക് കു​മാ​ർ ബി​ശ്വാ​സ്, ഡി. ​ഉ​മാ മ​ഹേ​ശ്വ​രി, ഗോ​പി​നാ​ഥ് സ്വാ​ൻ, സ്മൃ​തി രേ​ഖ ച​ക്മ, ഓം​പ്ര​കാ​ശ് ശ​ർ​മ, ഭ​ഗ​വ​ത് പ​ദാ​ൻ, സ​നാ​ദ​ൻ രു​ദ്ര​പാ​ൽ, എം. ​ഭ​ദ്ര​പ്പ​ൻ, ജോ​ർ​ദാ​ൻ ലെ​പ്ച, മ​ച്ചി​ഗാ​ൻ സ​സ, ഗ​ഡം സാ​മ​യ്യ, ജ​ന​കി​ലാ​ൽ, ദ​സ​രെ കൊ​ണ്ട​പ്പ, ബാ​ബു​റാം യാ​ദ​വ്, നേ​പ്പാ​ൾ ച​ന്ദ്ര സു​ത്രാ​ധാ​ർ കായികതാരങ്ങളായ ജോഷ്ന ചിന്നപ്പ, രോഹൻ ബൊപ്പണ്ണ തു​ട​ങ്ങി​യ​വ​രാ​ണ് പ​ദ്മ​ശ്രീ പു​ര​സ്കാ​രം നേ​ടി​യ മ​റ്റു​ള്ള​വ​ർ.

LEAVE A REPLY

Please enter your comment!
Please enter your name here