Saturday, July 27, 2024
HomeKERALAMKottayamപള്ളിക്കത്തോട് ഐ.ടി.ഐ.യിൽ ബേക്കിംഗ് പ്രൊഡക്ഷൻ സെന്റർ തുറന്നു

പള്ളിക്കത്തോട് ഐ.ടി.ഐ.യിൽ ബേക്കിംഗ് പ്രൊഡക്ഷൻ സെന്റർ തുറന്നു

പള്ളിക്കത്തോട് : പി.ടി.സി.എം. സർക്കാർ ഐ.ടി.ഐ.യിൽ ആരംഭിച്ച ബേക്കിംഗ് ബേക്കിംഗ് പ്രൊഡക്ഷൻ സെന്ററിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. പ്രൊഡക്ഷൻ സെന്റർ വഴി ഉൽപ്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനും വിപണിയിൽ വിറ്റഴിക്കാനും സാധിച്ചാൽ പുതിയൊരു വരുമാന മാർഗം ഐ.ടി.ഐ.യ്ക്ക് കണ്ടെത്താൻ സാധിക്കുമെന്നും ഐ.ടി ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ എം.എൽ.എ. ഫണ്ടിൽ ഉൾപ്പെടുത്തി വാങ്ങി നൽകുന്ന കാര്യം പരിഗണിക്കുമെന്നും ചീഫ് വിപ്പ് പറഞ്ഞു.

ഐ.ടി.ഐ. കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം അധ്യക്ഷയായി. ഐ.ടി.ഐ.കളിൽ നടക്കുന്ന പരിശീലനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനും ട്രെയിനികളെ
പരിശീലന മേഖലകളിൽ സ്വയംപര്യാപ്തരാക്കാനും ലക്ഷ്യമിട്ടാണ് 13.75 ലക്ഷം രൂപ ചെലവിൽ ഫുഡ് പ്രോസസിംഗ് ട്രേഡ് വിദ്യാർഥികൾക്കായി ബേക്കിംഗ് പ്രൊഡക്ഷൻ സെന്റർ സ്ഥാപിച്ചത്.

ബ്രഡ്, ബൺ, കേക്കുകൾ എന്നിവ നിർമിക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ നൽകുക. പരിശീലനത്തോടൊപ്പം വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ കെ. അജിത് കുമാർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ജോമോൾ മാത്യു, പ്രിൻസിപ്പൽ കെ.അജിത് കുമാർ, വൈസ് പ്രിൻസിപ്പൽ ജോൺസൺ മാത്യു, സീനിയർ സൂപ്രണ്ട് എച്ച്. തിൽഷദ് ബീഗം, സ്റ്റാഫ് സെക്രട്ടറി വി. രാജീവ്, ട്രെയിനിംഗ് കൗൺസിൽ ചെയർമാൻ വർഗീസ് ജോൺ, പി.ടി.എ പ്രസിഡന്റ് വാസുദേവൻ നായർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments