തൃശൂര്‍: രാവിലെ പത്തരയോടെ തൃശൂര്‍ മണലി മടവാക്കരയിലാണ് സംഭവം.വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഉടനെ തീ പടരുകയായിരുന്നു. 40 സിലിണ്ടറുകള്‍ ഈ സമയം വണ്ടിയില്‍ ഉണ്ടായിരുന്നു. ഉടനെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീ അണച്ചതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.പുതുക്കാട് വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.