ഇടുക്കി : സ്‌ക്രീന്‍ പ്രിന്റിംഗ്, പ്രിന്റിംഗ് പ്രസ്സ് മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കു വേണ്ടിയുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 18 ന് നടക്കും. രാവിലെ 11 നും 12 നും കോട്ടയം എം.എല്‍. റോഡിലുളള കേരള വ്യപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര ഭവന്‍ ഹാളിലാണ് നടക്കുക. തെളിവെടുപ്പ് യോഗത്തില്‍ തൊഴിലുടമകളും തൊഴിലാളി പ്രതിനിധികളും പങ്കെടുക്കണമെന്ന് ഇടുക്കി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here