പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് യാത്രയായി

 കോട്ടയം : രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത്.  

തൃശൂർ, എറണാകുളം ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച(ജനുവരി 17) ഉച്ച കഴിഞ്ഞ് 3.10 ന്  നേവൽ ബേസിൽ നിന്ന് ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3.39 നാണ് ഡൽഹിയിലേക്ക് തിരിച്ചത്.

 സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്‌, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി, സംഘടന പ്രതിനിധികളായ സന്ദീപ് ജി വാര്യർ, എസ്. ജയശങ്കർ, കെ.സി സുരേഷ്, അരുൺ നാഥ്, കെ.എം ഷൈജു, മുരളീധർ മരോട്ടിക്കൽ നന്ദികേശ്വർ, പി.അവിനാശ്, രശ്മി സജി, ശോഭന സുരേഷ് കുമാർ, സുധീർ, പി.എൻ സിന്ധു, ബേബി കിരീടം, ഭരത് ഗോണ,  അജി പൊട്ടശ്ശേരി, വി.വി അനിൽ, സോമൻ ആലപ്പാട്ട്, എ.എ കമൽ, സി.വി ദേവദാസ് എന്നിവരും പ്രധാനമന്ത്രിയെ യാത്രയാക്കാൻ ഉണ്ടായിരുന്നു.

Leave a Reply