കട്ടപ്പന : അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 101 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച കവറില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വില്‍ക്കുന്ന അവസാന തീയതി ഫെബ്രുവരി 7 ന് പകല്‍ 11 മണി. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 7 പകല്‍ 1 മണി.  ഫെബ്രുവരി 7 പകല്‍ 2.30 ന് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഓഫീസില്‍ നിന്നും അറിയിക്കുന്ന തീയതിയില്‍ സാമ്പിളുകള്‍ ബ്ലോക്ക് തല പ്രൊക്വയര്‍മെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങള്‍ ടെന്‍ഡറില്‍ പറഞ്ഞിട്ടുളള സവിശേഷതകള്‍, അളവ്, വില എന്നിവയിലായിരിക്കണം. വിതരണത്തിനുളള ഓര്‍ഡര്‍ ലഭിച്ച് 15 ദിവസത്തിനുളളില്‍ സാധനങ്ങള്‍ എത്തിക്ക

LEAVE A REPLY

Please enter your comment!
Please enter your name here